Saturday, July 19, 2008

ജൂലൈ മാസത്തില്‍....

ഒരു ജൂലൈ മാസത്തില്‍ മഴ നനഞ്ഞ അവള്‍ സ്കുളിന്റെ പടികള്‍ കയറിയത് എന്റെ മനസ്സിലേക്ക് കൂടിയായിരുന്നു. അവളുടെ പട്ടു പാവാട ഞൊറികളില്‍ പറ്റിപിടിചിരിക്കുന്ന മഴ തുള്ളികള്‍ക്ക് സന്തോഷമായിരുന്നെന്ന് തോന്നി അപ്പോള്‍ .ക്ലാസിന് പുറത്തേക്ക് പോകുവാന്‍ ബെല്ലടിക്കുവാന്‍ ഞാന്‍ കാത്തിരിക്കും. കാരണം ആ തിക്കിനും തിരക്കിനുമിടയില്‍ അവളെ ഒന്നു സ്പര്ശക്കുവാനുള്ള അവസരം ലഭിക്കുക.അവളുടെ കറുത്ത കവിളിലെ നുണ കുഴി ചിലപ്പോഴൊക്കെ ഒരു പ്രേമ ലേഖനമ്മായി എനിക്ക് തോന്നിയിരുന്നു. എങ്കിലും അവളോടുള്ള പ്രണയം ഞാന്‍ പറയാതെ സ്വകാര്യമായി സൂക്ഷിച്ചു.അന്ന് മിഠായി തന്ന് അവള്‍ പിരിഞുപോകും വരെ.

സി.എം

Sunday, July 13, 2008

പ്രിയമുള്ളവരേ ....

ആദ്യപ്രണയം എന്നബ്ലോഗിലൂടെ ആദ്യ പ്രണയ അനുഭവങ്ങള്‍ , സന്ദര്‍ഭങ്ങള്‍, അവസരങ്ങള്‍ എല്ലാം ...ആദ്യപ്രണയത്തിന്റെ ഓര്‍മകളുമായി വരുന്നു.

Custom Search